ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫിന് മേല്‍ക്കൈ. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 1833 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഈ ലീഡ് സ്വന്തമാക്കിയിരിക്കുന്നത്. എല്‍ഡിഎഫിന് 5022 വോട്ടുകളും യുഡിഎഫിന് 3643 ഉം ബിജെപിക്ക് 2553 ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ വെറും 440 വോട്ടുകളുടെ ലീഡ് മാത്രമായിരുന്നു എല്‍ഡിഎഫിന് മാന്നാര്‍ പഞ്ചായത്തില്‍ ലഭിച്ചത്.ആദ്യ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 1324 വോട്ടുകളുടെ ലീഡ് ഉണ്ടെന്നാണ് ഒദ്യോഗിക കണക്ക്. എല്‍ഡിഎഫ് 4867 ഉം യുഡിഎഫ് 3543 ഉം എന്‍ഡിഎ 2503 ഉം വോട്ടുകളാണ് സ്വന്തമാക്കിയത്. വിജയം ഉറപ്പിച്ചെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ത്തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിന് ലഭിച്ച് കഴിഞ്ഞിരിക്കുകയാണ്.