രജനീകാന്ത് ചിത്രം കാല കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരണവുമായി പ്രകാശ് രാജ്

178 0

ബംഗളൂരു: രജനീകാന്ത് ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. ജലം പങ്കുവെക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തമിഴ്‌നാടിനേയും കര്‍ണാടകയേയും ബാധിക്കുന്ന വിഷയമാണ്. എന്നാല്‍ പ്രശ്‌നപരിഹാരം വൈകാരികമായല്ല കാണേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു. 

കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച്‌ രജനീകാന്തിന്റെ പരാമര്‍ശം വളരെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ കാല നിരോധിക്കുന്നത് ശരിയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. സാധാരണ കന്നഡക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. ജലം പങ്കുവെക്കല്‍ വൈകാരികമായാല്‍ പ്രശ്‌നപരിഹാരം സാധ്യമാകില്ല. പ്രായോഗിക സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അതിനായി ഒരുമിച്ച്‌ നില്‍ക്കുകയാണ് വേണ്ടതെന്നും പ്രകാശ്‌രാജ് അഭിപ്രായപ്പെട്ടു.

Related Post

സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ സംസ്‌കാരം ഇന്ന് 

Posted by - Oct 4, 2018, 09:28 am IST 0
കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി പാറത്തോട് പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍…

'പിഎം നരേന്ദ്ര മോദി' ഏപ്രിൽ 12ന് തീയറ്ററുകളിൽ

Posted by - Apr 4, 2019, 12:00 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’…

ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Posted by - Apr 4, 2019, 01:18 pm IST 0
ചെന്നൈ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ടിക് ടോക്കിലൂടെ പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായുള്ള…

കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

Posted by - Nov 30, 2018, 03:02 pm IST 0
കൊച്ചി: മിമിക്രി താരവും നടനുമായ കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 തിനാണ് രോഗം പിടിപെട്ട് 54 -ാം വയസ്സില്‍ അബി നമ്മെ…

നാഗ ചൈതന്യ സാമന്ത ചിത്രം മജിലി തീയേറ്ററുകളിൽ

Posted by - Apr 5, 2019, 04:08 pm IST 0
തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍…

Leave a comment