ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ: ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു

79 0

കൊല്‍ക്കത്ത: ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം വേണമെന്ന് വാശിപിടിച്ച ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു. ‌ഹോട്ടലില്‍ ബിരിയാണി കഴിച്ച്‌ കഴിഞ്ഞ നാല് പേരോട് ഉടമ ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബിരിയാണിക്ക് ഇത്രയും വില നല്‍കാനാവില്ലെന്ന് സംഘം വാശിപിടിച്ചതോടെ തര്‍ക്കമായി. 

ഇതിനിടയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന മറ്റ് ചിലരും ഉടമയ്‌ക്കെതിരെ തിരിഞ്ഞു. സംഘര്‍ഷം തുടരുന്നതിനിടെയാണ് സംഘത്തിലൊരാള്‍ ഉടമയെ വെടിവച്ച്‌ വീഴ്‌ത്തിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഞായറാഴ്‌ച വൈകുന്നേരം കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഫിറോസ് എന്നയാളെയാണ് അറസ്‌റ്റ് ചെയ്‌തു. 

ബിരിയാണിയുടെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. അതേസമയം, പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം പതിവാണെന്നും കച്ചവടക്കാര്‍ ഭീതിയിലാണെന്നും കൊല്ലപ്പെട്ട സഞ്ജയ് മണ്ഡലിന്റെ സഹോദരന്‍ പ്രതികരിച്ചു.

Related Post

ശബരിമല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

Posted by - Nov 7, 2018, 07:26 pm IST 0
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ അ​മ്പത്തി​ര​ണ്ടു​കാ​രി​യെ സ​ന്നി​ധാ​ന​ത്ത് ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍. ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണു പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. …

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി

Posted by - May 21, 2018, 08:25 am IST 0
തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28…

ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

Posted by - May 1, 2018, 10:55 am IST 0
തൃശൂര്‍: തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിയത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന…

രാ​ഹു​ല്‍ ഈ​ശ്വര്‍ വീണ്ടും അറസ്റ്റില്‍

Posted by - Dec 17, 2018, 11:11 am IST 0
പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ധ​ര്‍​മ സേ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വര്‍ വീണ്ടും അറസ്റ്റില്‍. പാലക്കാട് റസ്റ്റ് ഹൗസില്‍നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നു റാന്നി കോടതി…

Leave a comment