തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് അജിത് കുമാര്‍ വിശദമാക്കിയിരിക്കുന്നത്. അറസ്റ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മലപ്പുറം എസ്.പി പ്രതീഷ്‌കുമാര്‍ ബോധവാനായിരുന്നില്ലെന്നും ഡിവൈ.എസ്.പിയുടെ നടപടിയാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും റിപ്പോര്‍ട്ടില്‍ ഇദ്ദേഹം വ്യക്തമാക്കി പറയുന്നുണ്ട്.
പീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ടതടക്കം പരാതി നല്‍കാന്‍ വൈകി എന്നതു സംബന്ധിച്ച കാരണത്താലാണ് തിയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇപ്പോള്‍ സംഭവത്തില്‍ മുഖ്യമന്തി പിണറായി വിജയനും അതൃപ്തി അറിയിച്ചിയിരിക്കുകയാണ്. മാത്രമല്ല സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും നിലവില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഡിവൈ.എസ്.പിക്കെതിരേ നടപടിയുണ്ടാകുമെന്നാണു സൂചന.