പ്രധാനമന്ത്രിയെ വധിക്കാന്‍ മാവോയിസ്​റ്റുകള്‍ പദ്ധതി തയാറാക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

126 0

പൂണൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്​റ്റുകള്‍ പദ്ധതി തയാറാക്കുന്നതായി പൂണെ പൊലീസ്​. എം.4 വിഭാഗത്തിലുള്‍പ്പെടുന്ന തോക്ക്​ ഉപയോഗിച്ച്‌​ മോദിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കുന്നുവെന്നാണ്​ പൊലീസി​​ന്റെ ആരോപണം. എല്‍.ടി.ടി.ഇയുടെ നേതൃത്വത്തില്‍ രാജീവ്​ ഗാന്ധിയെ വധിച്ചതിന്​ സമാനമായി മോദിയെ വധിക്കാനാണ്​ ഇവരുടെ പദ്ധതിയെന്നും പൊലീസ്​ പറയുന്നു. സി.പി.ഐ ​മാവോയിസ്​റ്റുമായി ബന്ധ​മുണ്ടെന്ന്​ ആ​രോപിക്കുന്ന നാല്​ പേര്‍ കഴിഞ്ഞ ദിവസം പൊലീസ്​ പിടിയിലായിരുന്നു. 

ദളിത്​ ആക്​ടിവിസ്​റ്റ്​ സുധീര്‍ ധ്വാല, അഭിഭാഷകന്‍ സുരേന്ദ്ര ഗാണ്ഡിലിങ്​, മഹേഷ്​ റൗട്ട്​, സോമ സെന്‍, റോന വില്‍സണ്‍ തുടങ്ങിയവരാണ്​ പൊലീസ്​ പിടിയിലായത്​. അറസ്​റ്റിലായവര്‍ മാവോയിസ്​റ്റുകളുടെ പ്രചാരണത്തി​​ന്റെ മുഖ്യചുമതലക്കാരാണെന്നാണ്​ പൊലീസ്​ കണ്ടെത്തല്‍. മുന്‍ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയെ വധിച്ചതിന്​ സമാനമായി മോദിയേയും ഇല്ലാതാക്കാനാണ്​ ശ്രമമെന്ന്​ പൊലീസ്​ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച ഒരു കത്ത്​ പിടിയിലായ ഒരു മാവോയിസ്​റ്റ്​ നേതാവില്‍ നിന്ന്​ ക​ണ്ടെടുത്തുവെന്നും പൊലീസ്​ അവകാശപ്പെടുന്നു.

Related Post

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ 

Posted by - Dec 16, 2018, 02:23 pm IST 0
ന്യൂഡല്‍ഹി: ഭൂപേഷ് ഭാഗേലിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ്. ആറ് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

പൗരത്വ നിയമഭേദഗതിക്ക് ഇന്ത്യന്‍ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല : ഡൽഹി ഇമാം 

Posted by - Dec 18, 2019, 01:27 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് ഇന്ത്യന്‍ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരി പറഞ്ഞു . രാജ്യത്ത് ജീവിക്കുന്ന മുസ്ലിങ്ങളുമായി…

ഇറാഖിൽ ഭികരാർ തട്ടികൊണ്ടുപോയ ഇന്ത്യക്കാർ തിരിച്ചുവരില്ല: സുഷമ സ്വരാജ്

Posted by - Mar 20, 2018, 01:09 pm IST 0
ഇറാഖിൽ ഭികരാർ തട്ടികൊണ്ടുപോയ ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. 39 ഇന്ത്യക്കാരെ 2014 ലാണ്  ഐസിഎസ് ഭികരാർ ഇറാഖിൽ നിന്നും തട്ടികൊണ്ടുപോയത് ഇവർ…

നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി

Posted by - Jan 20, 2020, 04:20 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി.  കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന കാരണം…

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ലീഡ് ചെയ്യുന്നു  

Posted by - Oct 24, 2019, 11:17 am IST 0
ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഭരണകക്ഷിയായ ബിജെപി 43 ൽ അധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.  …

Leave a comment