എട്ടു വയസ്സുകാരിയെ സഹോദരന്‍ ബലാത്സംഗം ചെയ്തു; ആശുപത്രിയില്‍ എത്തിയ കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഡോക്ടര്‍ ഞെട്ടി

170 0

ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ എട്ടു വയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂത്തസഹോദരന്‍ മാനഭംഗപ്പെടുത്തി. ബുധനാഴ്ച മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.മാതാപിതാക്കള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സ്വകാര്യ ഭാഗത്തുനിന്നും നിലയ്ക്കാത്ത രക്തസ്രാവവുമായാണ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം ഡോക്ടറോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ സന്ദര്‍ശിച്ചു. 

പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയ്ക്ക് എല്ലാ ചികിത്സാ സഹായവും നല്‍കുമെന്നും അര്‍ഹമായ ധനസഹായം ഉറപ്പാക്കുമെന്നും സ്വാതരി മലിവാള്‍ അറിയിച്ചു. മാതാപിതാക്കള്‍ കൂലിത്തൊഴിലാളികളും ദരിദ്രരുമാണ്. പെണ്‍കുട്ടിയുടെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം വര്‍ധിച്ചുവരികയാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും മലിവാള്‍ ആവശ്യപ്പെട്ടു.

Related Post

പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു

Posted by - Dec 25, 2019, 05:06 pm IST 0
ന്യൂ ഡൽഹി : രാജ്യമെമ്പാടുമുള്ള  വിശ്വാസികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്മസ് ആശംസകൾ നേർന്നു.  തന്റെ ജീവിതം മനുഷ്യരുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ക്രിസ്തു സേവനത്തിന്റെയും സഹാനുഭുതിയുടെയും…

ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

Posted by - Feb 8, 2020, 11:53 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സോനിപത് സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ് ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പോലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം…

രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍ പറത്തിയ  രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍ 

Posted by - Sep 16, 2019, 07:12 pm IST 0
ഡല്‍ഹി: രാഷ്ട്രപതിഭവന് സമീപത്ത്  ഡ്രോണ്‍ പറത്തിയ അമേരിക്കന്‍ പൗരന്മാർ കസ്റ്റഡിയിൽ . അച്ഛനും മകനുമാണ് കസ്റ്റഡിയില്‍ ആയത് . സെപ്റ്റംബര്‍ 14നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ്…

കനത്ത മഴ: രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

Posted by - Jun 9, 2018, 02:34 pm IST 0
മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.കഴിഞ്ഞ 12 മണിക്കൂറില്‍ 7595 സെന്റീ മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത 48മണിക്കൂര്‍ മഴ തുടരുമെന്ന്…

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും; വാഹനവില ഉയരും; വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം  

Posted by - Jul 5, 2019, 05:01 pm IST 0
ന്യൂഡല്‍ഹി:  പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം…

Leave a comment