ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ആള്‍താമസമില്ലാത്ത പ്രദേശത്ത് പെണ്‍കുട്ടിയെ എത്തിച്ച് മൂന്നുപേര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ തന്നെ പകര്‍ത്തിയ ബലാത്സംഗ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനുള്ള നടപടിയെടുത്തതായും സോഷ്യല്‍മീഡയയില്‍ അതിന്റെ ഉറവിടം അന്വേഷിച്ച് വരികയാണെന്നും നോര്‍ത്ത് ഉന്നാവോ പൊലീസ് സൂപ്രണ്ട് അനൂപ് സിങ് പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി ഗംഗാഘട്ട് പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം ഉന്നാവോയില്‍ ഒമ്പതുവയസുകാരി ക്രൂരപീഡനത്തിന് ഇരയായിരുന്നു.