ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

110 0

ഉത്തര്‍പ്രദേശ്: ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍, ആകാശ് എന്നിവരെയാണ് ഉന്നാവോ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ കാട്ടുപ്രദേശത്ത് വെച്ച്‌ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യം ഉന്നാവോ നഗരത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വൈറലായി മാറിയിരുന്നു.

മൂന്നാമനായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. തങ്ങള്‍ കുറച്ച്‌ ദിവസങ്ങളായി ഈ വീഡിയോയുടെ പിറകിലായിരുന്നു അതിനു ഫലമെന്നോണമാണ് ഇന്നത്തെ അറസ്റ്റ് എസ് പി അനൂപ് സിങ് പറഞ്ഞു. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 
 

Related Post

പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും

Posted by - Dec 12, 2019, 10:20 am IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലിംലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയില്‍ ആദ്യത്തെ ഹര്‍ജിയായി റിട്ട് ഹര്‍ജി…

വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു

Posted by - Sep 21, 2019, 10:11 am IST 0
ന്യൂ ഡൽഹി : മേഘാലയിലേക്ക് സ്ഥലമാറ്റിയതിൽ  പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രാജിവെച്ച വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു.   …

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST 0
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…

സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു

Posted by - Oct 31, 2019, 10:12 am IST 0
കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൂന്നുവട്ടം രാജ്യസഭാംഗവും രണ്ടു…

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ ഉത്തര്‍പ്രദേശില്‍ 6 പേർ മരിച്ചു

Posted by - Dec 21, 2019, 10:17 am IST 0
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 6 ആയി. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് മരണങ്ങളുണ്ടായത്. പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം അസം,…

Leave a comment