എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

268 0

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ് അറസ്റ്റിലായത്. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ നവാസ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. കൂടാതെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാളാണ് നവാസ്. അതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. എന്നാല്‍ അഭിമന്യുവിനെ ആക്രമിച്ച പ്രതികള്‍ മൊബൈല്‍ഫോണുകള്‍ കൊച്ചിയില്‍ ഉപേക്ഷിച്ചശേഷമാണ് ഒളിവില്‍ പോയതെന്നാണ് സൂചന. 

കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെല്ലാം അന്നു രാത്രി തന്നെ ഫോണുകള്‍ സ്വിച്ച്‌ ഓഫാക്കിയിരുന്നു. തുടര്‍ന്ന് ഫോണുകള്‍ ഉപേക്ഷിച്ചശേഷം ഒളിവില്‍ പോകുകയായിരുന്നു. അതിനാല്‍ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദുഷ്‌കരമായിട്ടുണ്ട്. പ്രതികളുമായി ബന്ധമുള്ളവരുടെ നീക്കങ്ങള്‍ പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. പ്രതികള്‍ കേരളം വിട്ടേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
 

Related Post

രസ്മി താക്കറെ സാമ്‌ന എഡിറ്റർ പദവിയിലേക്ക്

Posted by - Mar 2, 2020, 11:49 am IST 0
മുംബൈ : ശിവസേനയുടെ മുഖ പത്രമായ സാമ്‌നയുടെ എഡിറ്ററായിരുന്ന ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ സ്ഥാനമൊഴിഞ്ഞിടത്തേക്കാണ് അദ്ദേഹത്തിന്റെ പത്നി രസ്മി സ്ഥാനം ഏറ്റെടുക്കുന്നത് 1988 ജനുവരി 23…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Posted by - May 31, 2018, 07:54 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം…

 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി

Posted by - Mar 8, 2018, 12:50 pm IST 0
 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി  വൻ വിവാദത്തിനു വഴിതെളിച്ച തടവുകാരുടെ മോചന പട്ടിക സർക്കാർതന്നെ തിരുത്തി.ടി പി വധക്കേസിലെ പ്രതികളെയും ചന്ദ്രബോസ് വധക്കേസിലെ പ്രതികളെയും വിട്ടയക്കാനുള്ള…

അണികളുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടി  

Posted by - Mar 15, 2021, 07:30 am IST 0
കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കുറ്റ്യാടി സീറ്റ് സിപിഎം തിരിച്ചെടുത്തു. ഇവിടെ  കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന…

അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി  

Posted by - Jun 3, 2019, 10:30 pm IST 0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ചമുന്‍ എം.പിയും എം.എല്‍.എയുമായ എ. പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നുപുറത്താക്കി. പാര്‍ട്ടിയുടേയുംപ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചുംവരുന്നതാണ് നടപടിക്കു കാരണമെന്ന് കോണ്‍ഗ്രസിന്റെവാര്‍ത്താക്കുറിപ്പില്‍…

Leave a comment