ഇസ്താംബുള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തെകിര്‍ഗ് മേഖലയില്‍ വച്ച് ട്രെയിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. 360 ലേറെ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. ബള്‍ഗേറിയന്‍ അതിര്‍ത്തിയിലുള്ള എഡിര്‍നില്‍ നിന്ന് ഇസ്താബുളിലെ ഹല്‍കലി സ്റ്റേഷനിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
- Home
- International
- ട്രെയിന്‍ പാളം തെറ്റി പത്ത് മരണം
Related Post
സിറിയയില്‍ യുഎസ് വ്യോമാക്രമണം: മരണം 41 ആയി
ഡമാസ്കസ്: കിഴക്കന്‍ സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഐഎസ് നിയന്ത്രണത്തിലുള്ള ഹാജിന് പട്ടണത്തില്‍ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു ആക്രമണം.…
ഇറാനെതിരെ സൈനിക നീക്കത്തിന് അനുമതി നല്‍കി; ഉടന്‍ പിന്‍വലിച്ച് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനീക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു.…
യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
റിയാദ്: സൗദിയുടെ യുദ്ധവിമാനം സൗദി അറേബ്യയിലെ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാര്‍ മൂലമാണത്രേ അപകടമുണ്ടായത്. ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.…
ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം
ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം പലസ്തീൻ പ്രക്ഷോഭകരും ഇസ്രയേൽ സൈന്യവും ഇസ്രയേൽ-ഗാസ അതിർത്തിയിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നൂറോളം വരുന്ന പ്രക്ഷോഭകർക്ക് പരിക്കേറ്റതായി പലസ്തീൻ അറിയിച്ചു. ഇസ്രയേലിലെ തങ്ങളുടെ…
യെമനിലെ ഹൗതികള്‍ അയച്ച മിസൈലുകള്‍ സൗദി തകര്‍ത്തു
റിയാദ്: യെമനിലെ ഹൗതികള്‍ അയച്ച മിസൈലുകള്‍ സൗദി തകര്‍ത്തു. അതിര്‍ത്തി പട്ടണമായ ജീസാന് ലക്ഷ്യമാക്കി യെമനിലെ ഹൗതികള്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുമ്പേ സൗദി…