കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

171 0

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍ വിരമിച്ച ഒഴിവിലാണ് മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടത്. 

കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ക്കൊപ്പം രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്നുണ്ടായേക്കും. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ), ജോസ് കെ.മാണി(കേരളാ കോണ്‍ഗ്രസ് ) എന്നിവരാണ് കേരളത്തില്‍ നിന്ന് ഒഴിവ് വന്ന സീറ്റുകളില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 

ജോസ് കെ. മാണി പതിനാറാം ലോക്‌സഭയില്‍ അംഗമായിരിക്കെയാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് . കാലാവധി തീരുന്നതിന് മുന്‍പ് ലോക്‌സഭയിലെ ഒരംഗം രാജ്യസഭയിലേക്ക് മാറുന്നത് അപൂര്‍വ്വമാണ്. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് വിവാദമായിരുന്നു.

Related Post

മഹാരാഷ്ട്രയിൽ എഎപി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

Posted by - Apr 4, 2019, 12:56 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ ആം ആദ്മി പാർട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. എഎപി മഹാരാഷ്ട്രാ സംസ്ഥാൻ സ്റ്റേറ്റ് എക്സിക്യുട്ടീവ്…

കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് പാര്‍ട്ടിക്കാര്‍; രണ്ട് സിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  

Posted by - Jul 27, 2019, 07:22 pm IST 0
ആലപ്പുഴ:  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…

പാലായുടെ പര്യായമായ മാണിസാർ

Posted by - Apr 10, 2019, 06:16 pm IST 0
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ…

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് പാ​ളി​ച്ച സം​ഭ​വി​ച്ചു​വെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ 

Posted by - Dec 5, 2018, 02:21 pm IST 0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് പാ​ളി​ച്ച സം​ഭ​വി​ച്ചു​വെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ. പ്ര​ള​യം ക​ഴി​ഞ്ഞ് നൂ​റ് ദി​വ​സ​മാ​യി​ട്ടും അ​ര്‍​ഹ​ര്‍​ക്ക് സ​ഹാ​യം കി​ട്ടി​യി​ട്ടി​ല്ലെ​ന്നും നി​യ​മ​സ​ഭ​യി​ല്‍…

കന്നഡനാട് ബിജെപി ഭരിക്കുമോ? കോണ്‍ഗ്രസിന് തിരിച്ചടി

Posted by - May 15, 2018, 10:40 am IST 0
ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം. കോണ്‍ഗ്രസിന് തിരിച്ചടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി ജെ പി 111, കോണ്‍ഗ്രസ് 61 എന്നിങ്ങനെയാണ് ലീഡ്…

Leave a comment