സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം 

223 0

കോഴിക്കോട്: കോഴിക്കോട് അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം.  സിപിഎം ഏരിയാ കമ്മിറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ പൂളയുള്ള പറമ്പില്‍ രമണി, സിപിഎം പ്രവര്‍ത്തകനായ പൈക്കാട്ടിരി ശ്രീജിത്ത് എന്നിവരുടെ വിടുകളിലേക്കാണ് അക്രമികള്‍ ബോംബ് എറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലേകാലോടെയാണ് സംഭവം. സ്ഫോഫോടകവസ്തുവായി പെട്രോള്‍ ബോംബാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തുന്നത്. 

സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. ആക്രമണത്തില്‍ രമണിയുടെ വീടിന്‍റെ വാതില്‍ തകര്‍ന്നിട്ടുണ്ട്. ശ്രീജിത്തിന്‍റെ വീടിന്‍റെ ജനല്‍ ഗ്ലാസുകള്‍ പൊട്ടി. മേപ്പയ്യൂര്‍ പൊലിസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയതിന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കാരയാട് എസ്‌എഫ്‌ഐ നേതാവ് വിഷ്ണുവിനെ വെട്ടി പരിക്കേല്‍പിച്ചിരുന്നു. ഇതിനു അടുത്ത് തന്നെയാണ് ഇപ്പോഴത്തെ അക്രമവും അരങ്ങേറിയത്.
 

Related Post

സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ അസം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കും: അഖിലേഷ് യാദവ്

Posted by - Sep 15, 2019, 11:31 am IST 0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്പി) അധികാരത്തിൽ വന്നാൽ റാംപൂർ എംപി ആസാം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന്   അഖിലേഷ് യാദവ് പറഞ്ഞു. ശ്രീ അസം ഖാന്റെ…

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു  

Posted by - Jul 1, 2019, 06:59 pm IST 0
ബംഗലൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. കോണ്‍ഗ്രസ് ക്യാമ്പിലെ രണ്ട് വിമത എം.എല്‍.എമാര്‍ കൂടി രാജിവച്ചു. വിജയനഗര കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗ്, മുന്‍ മന്ത്രിയും…

മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

Posted by - Apr 21, 2018, 01:59 pm IST 0
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. വാജ് പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ഭിന്നതയാണ് യശ്വന്ത് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്.  

മോദിയുടെ ശബരിമല പരാമർശത്തിൽ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നൽകി

Posted by - Apr 17, 2019, 04:05 pm IST 0
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശബരിമല പരാമർശത്തിൽ സിപിഎം പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നൽകിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയത്.…

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു

Posted by - Mar 17, 2018, 04:22 pm IST 0
നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍…

Leave a comment