തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചവരെ കനത്തമഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് . എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കൊല്ലം ജില്ലയുടെ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി.
മഴ കനത്ത ചങ്ങനാശ്ശേരിയില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നു. തിരുവനന്തപുരത്ത് ഇന്നലെ തുടങ്ങിയ മഴ ഇപ്പോളും ശക്തമായി പെയ്യുകയാണ്. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. കണ്ണൂരിലെ ചിലയിടങ്ങളിലും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ചിലയിടങ്ങളില്‍ 7 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റിമീറ്റര്‍ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടി . ഇന്നലെ രാത്രിയോടെ 2395 അടി കവിഞ്ഞു. തുടര്‍ന്ന് കെ എസ് ഇ ബി അതിജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു.