പ്രമുഖ സിനിമ തീയേറ്ററില്‍ തീപിടിത്തം

133 0

കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ ആളപായിമില്ലെന്നാണ് റിപ്പോര്‍ട്ട്‌. 

ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരനാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. അപകട സമയത്ത് നൂറിലധികം പേര്‍ തീയേറ്ററിലുണ്ടായിരുന്നെന്ന് കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു. പരിക്കേല്‍ക്കാതെ എല്ലാവരെയും പുറത്തെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Related Post

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

Posted by - Jan 27, 2020, 09:34 am IST 0
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ്  കസ്റ്റഡിയിലെടുത്തു.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ…

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി

Posted by - Jun 25, 2018, 11:56 am IST 0
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. ഞായറാഴ്ച രാത്രി യു.എസിലേക്ക് പോകാനെത്തിയെ പുനല്ലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തത്.  അമേരിക്കന്‍…

ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി

Posted by - Feb 12, 2020, 11:14 am IST 0
കൊച്ചി:   ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി.850 രൂപ 50 പൈസയാണ് പുതിയ വില. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവർക്ക്…

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ നിന്ന് സുര്‍ജിത്ത് ബല്ല രാജിവച്ചു

Posted by - Dec 11, 2018, 12:29 pm IST 0
ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത്ത് ബല്ല പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ (ഇഎസി-പിഎം) നിന്ന് രാജിവച്ചു. ഡിസംബര്‍ ഒന്നാം തീയതി രാജിവച്ച അദ്ദേഹം ഇന്നാണ്…

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി

Posted by - Jan 22, 2020, 12:26 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീം…

Leave a comment