ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.കെ. ധവന് അന്തരിച്ചു. 81 വയസ്സായിരുന്ന അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നാണ് ആര്‍.കെ. ധവന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആരോഗ്യനില മോശമായതിനെതുടര്‍ന്ന് അദ്ദേഹത്തെ ന്യൂഡല്‍ഹിയിലെ ബിഎസ് കപൂര്‍ ആശുപത്രിയില്‍ പ്രവ്ഷിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആരോഗ്യനില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.