വാഹനാപകടം : രണ്ട് യുവാക്കള്‍ മരിച്ചു

58 0

കല്‍പ്പറ്റ: വയനാട് താഴെമുട്ടിലില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ കാരക്കുനി രാമുവിന്‍റെ മകന്‍ രാഹുല്‍ (22), കാര്യമ്പാടി പരയടത്ത് നസീറിന്‍റെ മകന്‍ അനസ് (19) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഇരുവര്‍ക്കുമൊപ്പം സഞ്ചരിച്ചിരുന്ന മീനങ്ങാടി കരണി സ്വദേശി ഷാഹിലിനെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Related Post

കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍

Posted by - Jan 19, 2019, 09:19 am IST 0
മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കനകയുടെ സഹോദരന്‍ ഭരത്ഭൂഷണും ബി.ജെ.പി നേതാക്കളും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കനകദുര്‍ഗ വിശ്വാസിയല്ലെന്നും…

മുനമ്പം മനുഷ്യക്കടത്ത്; മുഖ്യ പ്രതി ശെല്‍വന്‍ ബോട്ടില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted by - Jan 21, 2019, 12:57 pm IST 0
കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ മുഖ്യ പ്രതി ശെല്‍വന്‍ ബോട്ടില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആളുകളുമായി മുനമ്പത്തു നിന്നും പോയ ബോട്ടാണിത്. അതേസമയം, മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇടനിലക്കാരെ…

കനത്ത മഴ: സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Posted by - Jun 12, 2018, 07:12 am IST 0
തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇന്നലെയും കനത്ത മഴയെ തുടര്‍ന്ന് പല സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലെ എല്ലാ…

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

Posted by - Oct 2, 2018, 06:11 am IST 0
തിരുവനന്തപുരം : കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം…

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടചങ്കന്റെ താക്കീത്

Posted by - May 19, 2018, 01:22 pm IST 0
കോഴിക്കോട്: സംസ്ഥാനത്തെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടചങ്കന്റെ താക്കീത്. തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ്/ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍/സോഫ്റ്റ്‌വെയറായ 'സുവേഗ'യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. …

Leave a comment