മുംബൈ: വിവാഹ വാഗ്ദാനം നിരസിക്കുന്ന പെണ്‍കുട്ടികളെ യുവാക്കള്‍ക്കായി താന്‍ തട്ടിക്കൊണ്ടുവരുമെന്ന് ബിജെപി എംഎല്‍എ. തന്റെ ഫോണ്‍ നമ്പര്‍ യുവാക്കള്‍ക്കു നല്കിക്കൊണ്ടായിരുന്നു എംഎല്‍എയുടെ സ്ത്രീവിരുദ്ധ പ്രസ്താവന. "പെണ്‍കുട്ടികള്‍ നിരസിച്ചാല്‍ നിങ്ങളുടെ മാതാപിതാക്കളുമായി എന്റെ അടുത്തുവരിക. 100 ശതമാനും നിങ്ങളെ ഞാന്‍ സഹായിക്കും. പക്ഷെ മാതാപിതാക്കളുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ എന്തെങ്കിലും ചെയ്യു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് വിവാഹം ചെയ്യാന്‍ നിങ്ങള്‍ക്ക് അവളെ കൈമാറും'- എംഎല്‍എ പറഞ്ഞു. മഹാരാഷ്ട്രയിലെ ഭരണകക്ഷി എംഎല്‍എ രാം കദം ആണ് വിവാദ പ്രസ്താവന നടത്തിയത്. പൊതുപരിപാടിക്കിടെയായിരുന്നു എംഎല്‍എയുടെ പ്രസ്താവന. ഘട്കോപ്പറില്‍ നിന്നുള്ള എംഎല്‍എയായ രാം കദമിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്.