അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു

176 0

പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ നഗരസഭയുടെ അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു. മുനവര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.  ഇവിടെ നഗരസഭയുടെ ആരോഗ്യ വിഭാഗം, ഭക്ഷ്യസുരക്ഷാ വിഭാഗം, മൃഗസംരക്ഷണം വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അറവ് ശാലയ്ക്ക് സമീപത്തുള്ള കിണറുകളിലെ ജലം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ നിന്നുമുള്ള മാംസാവശിഷ്ടങ്ങള്‍ ഭക്ഷിച്ച കാക്കകള്‍ കൂട്ടത്തോടെ ചത്തപ്പോള്‍ രണ്ട് തെരുവ് നായ്ക്കള്‍ക്കും ഒരു പരുന്തിനുമാണ് ജീവന്‍ നഷ്ടമായത്. 

അറവ് മാലിന്യത്തിലെ വിഷാംശം നഗരസഭയുടെ ആരോഗ്യ വിഭാഗവും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടുതലായതിനാല്‍ അവയെ കൊല്ലനായി വിഷം കലര്‍ത്തിയതാവാം എന്നും സൂചനയുണ്ട്. ഒരു കാക്കയേയും നായയേയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ നിന്നു വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും വീടുകളിലേക്കും, ഹോട്ടലുകളിലേക്കും വില്‍പ്പന നടത്തിയ മാംസത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന സംശയം ഉള്ളതിനാല്‍ അവ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അറവുശാലയുടെ സമീപത്തുള്ള വീടുകളിലെ കിണറ്റിലാണ് കാക്കകളെ ചത്തു വീണ നിലയില്‍ കണ്ടെത്തിയത്.

Related Post

വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Posted by - Dec 14, 2018, 09:14 am IST 0
തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ്…

മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

Posted by - Jul 4, 2018, 08:33 am IST 0
പത്തനംതിട്ട: മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തുടങ്ങുന്നത്. പമ്പാനദിയുടെയും കക്കാട് ആറിന്‍റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട എഡിഎം…

യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതായി പൊലീസ്

Posted by - Jan 2, 2019, 10:14 am IST 0
ശബരിമലയില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥീകരിച്ചു. . കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഈ മാസം…

ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്

Posted by - Dec 13, 2018, 07:56 pm IST 0
മുംബൈ: 2014 ല്‍ തെരഞ്ഞെടുപ്പ് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുള്ള കാര്യം മറച്ചു വച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്. സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ…

Leave a comment