കത്വയില്‍ അനാഥാലയ പീഡനക്കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

163 0

ശ്രീനഗര്‍: കത്വയില്‍ അനാഥാലയ പീഡനക്കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍.അനാഥാലയത്തിലെ കുട്ടികള്‍ പീഡനത്തിനിരയാകുന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് എട്ട് പെണ്‍കുട്ടികളടക്കം 19 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. 

അഞ്ച് മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികളാണിവര്‍. മലയാളിയായ വൈദികന്‍ ആന്റണി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അനാഥാലയം നടത്താനുള്ള ഒരു രേഖകളും ആന്റണി തോമസിന്റെ കൈവശം ഇല്ലായിരുന്നെന്നും പൊലീസ് അറിയിച്ചു.

Related Post

മഹാരാഷ്ട്ര; രേഖകള്‍ നാളെ ഹജരാക്കണമെന്ന് സുപ്രീം കോടതി

Posted by - Nov 24, 2019, 01:13 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി…

ഗുജറാത്തിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു

Posted by - Sep 30, 2019, 10:48 pm IST 0
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. ക്ഷേത്രദര്ശനം കഴിഞ്ഞു വരുന്നവഴിക്കാണ്‌  അപകടമുണ്ടായത് . പലരുടെയും നില ഗുരുതരമാണ്…

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം: വിശദീകരണവുമായി കേന്ദ്ര നിയമ മന്ത്രി 

Posted by - Feb 27, 2020, 03:31 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി  എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രാലയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12-ാം തിയതി ശുപാര്‍ശ…

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയമാണ് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം : പ്രിയങ്ക 

Posted by - Sep 16, 2019, 07:44 pm IST 0
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ  വടക്കേ ഇന്ത്യയില്‍ ആവശ്യത്തിന് ഇല്ലെന്നായിരുന്നു  മന്ത്രിയുടെ വിവാദ പരാമര്‍ശം.…

സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം:  ഒരു ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു

Posted by - May 28, 2018, 11:14 am IST 0
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാനും പ്രദേശവാസിക്കും വെടിയേറ്റത്. …

Leave a comment