കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജിനെതിരെ പരാതി നല്‍കും

139 0

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും. പി സി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ച സാഹചര്യത്തില്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് കന്യാസ്ത്രീ പിന്‍മാറിയതായും ബന്ധുക്കള്‍ അറിയിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ കേസുമായി മുന്നോട്ടുപോകുന്നത്. നീതിതേടി അവരുടെ സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. 

നിയമസഭാ സ്പീക്കര്‍ക്കും പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഇരയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം പാടില്ലെന്ന് നിയമം പോലും പറയുന്നു. കടുത്ത മാനസിക പ്രയാസമുണ്ടായ സാഹചര്യത്തിലാണ് മാധ്യമങ്ങളെ കാണുന്നതില്‍നിന്ന് പിന്മാറുന്നത്.വൈകാതെ കന്യാസ്ത്രീ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മോശമായ പരാമര്‍ശം നടത്തിയതെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് എംഎല്‍എ നടത്തിയത്.

Related Post

2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ

Posted by - Feb 28, 2018, 12:47 pm IST 0
2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ ************* പാസ് വേഡ് ഇന്നലെ ടൗണിൽപോയിരുന്നു.. കുറേ നാളുകൾക്ക് ശേഷം ഇന്നലെയാണ് ഫോണിൻറ്റ പഴയ  പാസ് വേഡിനെ നേരിൽ കാണുന്നത്……

വിട

Posted by - Mar 8, 2018, 05:55 pm IST 0
വിട **** ഞാനും മടങ്ങുകയാണ് എന്റെ മൗനത്തിലേക്ക് എന്റെ മാത്രം സ്വപ്നങ്ങളിലേക്ക് ഇനി എന്നെ നിനക്കു തോല്പിക്കാനാവില്ല നീ എന്നിലെ മരണമാണ് ദുരാഗ്രഹത്തിന്റെ, കപടതയുടെ വാഗ്വിലാസം നിന്റെ…

ഇത്തിരി ഭൂമി

Posted by - Feb 28, 2018, 12:52 pm IST 0
ഇത്തിരി ഭൂമി ***** ഒരു തുണ്ടു ഭൂമിക്കു നെട്ടോട്ടമോടുന്നോർ കിടപ്പാടമില്ലാതെ,യീ തെരുവിലലയുന്നോർ ഇത്തിരി ഭൂമിയോ, കൈവശമുള്ളോരും കൂട്ടിയാൽ കൂടാത്ത വിലപേശിടുന്നോരും സമാന്തരമല്ലാത്ത- കാലങ്ങളിലാണല്ലോ മനുജർതൻ ജീവിതം തുലാസിലാടുന്നു…

ആഹാരം

Posted by - Feb 28, 2018, 01:22 pm IST 0
ആഹാരം *** കൊല്ലരുതായിരുന്നു നിങ്ങളാ ജീൻവാൾജീനേ വിശപ്പിനറിയില്ലല്ലോ മാനാഭിമാനങ്ങൾ ഗോമതി ആലക്കാടൻ

വ്യാഴം പതിനൊന്നു

Posted by - Mar 9, 2018, 08:59 am IST 0
വ്യാഴം പതിനൊന്നു അച്ചടക്കകത്തിനു പേരുകേട്ട സ്കൂളിൽ നിന്നും അവർ പത്താം ക്ലാസ്സ്‌ പാസ്സായി… അവർ ഇരട്ടകളായിരുന്നു,  ആണും പെണ്ണും Highersecondary വിദ്യഭ്യാസം ഒരു പക്കാ ഗവണ്മെന്റ് സ്കൂളിലായിരുന്നു……

Leave a comment