സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസിലാണ് വാറണ്ട്. സരിത, ബിജു രാധാകൃഷ്ണന്, ഇന്ദിരദേവി, ഷൈജു സുരേന്ദ്രന് എന്നിവരാണ് കേസില്‍ പ്രതികള്‍.
2009ലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണാവകാശത്തിന് 4,50,000 രൂപ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ പരാതിക്കാരന് നിക്ഷേപിച്ചു. തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിന് വിതരണാവകാശം നല്‍കാമെന്നായിരുന്നു സരിത ഉറപ്പ് നല്‍കിയത്. കാറ്റാടിയന്ത്രം എത്താതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ സരിത അവകാശപ്പെട്ട തരത്തില്‍ കമ്പനി നിലവിലില്ലെന്ന് മനസ്സിലായി. ഇതേതുടര്‍ന്നാണ് പൊലീസില്‍ പരാതിനല്‍കിയത്.