ആ​ഞ്ഞ​ടി​ച്ച ഫ്ളോ​റ​ന്‍​സ് കൊ​ടു​ങ്കാ​റ്റി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു

209 0

വി​ല്‍​മിം​ഗ്ട​ണ്‍: യു​എ​സി​ന്‍റെ കി​ഴ​ക്ക​ന്‍ തീ​ര​ത്ത് ആ​ഞ്ഞ​ടി​ച്ച ഫ്ളോ​റ​ന്‍​സ് കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു നാ​ല് പേ​ര്‍ മ​രി​ച്ചു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​ണ്. ക​ന​ത്ത മ​ഴ അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. 12 വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​യ്ക്കുകയും 2,100 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. നോ​ര്‍​ത്ത് ക​രോ​ളൈ​ന​യി​ലെ വി​ല്‍​മിം​ഗ്ട​ണി​നു സ​മീ​പം റൈ​റ്റ്സ്‌​വി​ല്‍ ബീ​ച്ചി​ലാ​ണ് ചു​ഴ​ലി ആ​ദ്യം ക​ര​യി​ല്‍ ആ​ഞ്ഞ​ടി​ച്ച​ത്. 

ക​ട​ല്‍​ജ​ലം ഇ​ര​ച്ചു​ക​യ​റി തെ​രു​വു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി. പ​തി​നേ​ഴു ല​ക്ഷം പേ​ര്‍​ക്ക് സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ന്യൂ​ബേ​ണ്‍ ന​ഗ​ര​ത്തി​ല്‍ വീ​ടു​മാ​റാ​ത്ത 200ല്‍ ​അ​ധി​കം പേ​രെ പ്ര​ള​യ​ജ​ല​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നു. മ​ണി​ക്കൂ​റി​ല്‍ 80 മു​ത​ല്‍ 120 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും 25 സെ​ന്‍റി​മീ​റ്റ​റി​ല​ധി​കം മ​ഴ ല​ഭി​ച്ചു. ഏ​ഴ് ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി​യി​ല്ല. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി 4,000 നാ​ഷ​ണ​ല്‍​ഗാ​ര്‍​ഡു​ക​ള്‍ രം​ഗ​ത്തു​ണ്ട്. ഇ​തി​നു പു​റ​മേ നാ​ല്പ​തി​നാ​യി​രം വൈ​ദ്യു​തി ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
 

Related Post

വിദേശികൾക്ക് തിരിച്ചടി: 3108 വിദേശികളെ പിരിച്ചു വിടാനൊരുങ്ങി കുവൈറ്റ് അധികൃതര്‍

Posted by - May 1, 2018, 08:02 am IST 0
കുവൈറ്റ് സിറ്റി : അടുത്ത വര്‍ഷം മാര്‍ച്ചിനകം 3108 വിദേശികളെ പിരിച്ചു വിടുമെന്ന് കുവൈറ്റ് അധികൃതര്‍. 16,468 വിദേശികളെയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനകം വിദ്യാഭ്യാസം, ആരോഗ്യം എന്നീ…

ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം

Posted by - May 31, 2018, 08:38 am IST 0
ഗാസാസിറ്റി: ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിനു നേരെ ഹമാസ് തുടര്‍ച്ചയായി നടത്തിയ റോക്കറ്റ്,…

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി ബോയിംഗ് വിമാനം നദിയില്‍ വീണു  

Posted by - May 4, 2019, 11:22 am IST 0
വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി പറന്ന ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് ബോയിങ് 737 വിമാനം…

ബി​ന്‍ ലാ​ദ​നെ ക​ണ്ടെ​ത്താ​ൻ സി​ഐ​എ​യെ സ​ഹാ​യി​ച്ച പാ​ക് ഡോ​ക്ട​ര്‍ക്ക് ജ​യി​ൽ മാ​റ്റം

Posted by - Apr 29, 2018, 09:55 am IST 0
ഇ​സ്‌ലാമാബാദ്: അ​ല്‍​ക്വ​യ്ദ ഭീ​ക​ര​ൻ ഉ​സാ​മ ബി​ന്‍ ലാ​ദ​നെ ക​ണ്ടെ​ത്താ​ൻ സി​ഐ​എ​യെ സ​ഹാ​യി​ച്ച പാ​ക് ഡോ​ക്ട​ര്‍ ഷ​ക്കീ​ല്‍ അ​ഫ്രീ​ദി​ക്ക് ജ​യി​ൽ മാ​റ്റം. അ​ഫ്രീ​ദി​യെ പെ​ഷാ​വ​റി​ലെ ജ​യി​ലി​ൽ നി​ന്ന് അ​ജ്ഞാ​ത…

റാസല്‍ഖൈമയില്‍ ഹെലികോപ്ടര്‍ അപകടം; നാലുപേര്‍ മരിച്ചു

Posted by - Dec 30, 2018, 09:47 am IST 0
റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്.…

Leave a comment