ഡാമുകള്‍ ഒന്നിച്ച്‌ തുറക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍

141 0

കൊച്ചി: തുലാവര്‍ഷം പടിവാതില്‍ക്കല്‍ എത്തിയിട്ടും ജലസംഭരണികളിലെ വെള്ളം കുറയ്ക്കണമോ എന്ന ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍. തുലാവര്‍ഷത്തിന്റെ തീവ്രതയെ കുറിച്ച്‌ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇതുവരെ എത്തിയിട്ടില്ലെങ്കിലും ഒക്ടോബര്‍ പകുതിയോടെ തുലാവര്‍ഷം തുടങ്ങുമെന്ന നിഗമനത്തിലാണ് കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മൂന്ന് മാസങ്ങളില്‍ ശരാശരി 480 മില്ലി ലിറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യാറുള്ളത്. 

എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇതില്‍ നല്ല ശതമാനവും ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ജില്ലകള്‍ ശരാശരിയിലും അധികം മഴ ലഭിച്ചിരുന്നു. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും ഇപ്പോള്‍ തൊണ്ണൂറ് ശതമാനത്തിലധികം വെള്ളം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇടുക്കി ഉള്‍പ്പടെ ഡാമുകളില്‍ 40 ശതമാനം വരെ വെള്ളം നിറയുന്നത് തുലാവര്‍ഷത്തിലാണന്നെരിക്കെ ഇപ്പോഴും ജലനിരപ്പ് താഴ്ത്താന്‍ ശ്രമം തുടങ്ങിയിട്ടില്ല. ഇത്തവണയും തുലാവര്‍ഷം ശക്തമായാല്‍ ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടേണ്ടി വരും. ഓഗസ്തില്‍ പ്രവചനം മറികടന്ന് ഡാമുകള്‍ നിറഞ്ഞപ്പോഴാണ് ഡാമുകള്‍ തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായത്.അതേസമയം ഡാമുകളിലെ വെള്ളം തുറന്നുവിടുകയും തുലാവര്‍ഷം ദുര്‍ബലമാവുകയും ചെയ്താല്‍ അതിരൂക്ഷമായ ജലദൗര്‍ബല്യം കേരളം നേരിടേണ്ടി വരും.

Related Post

ശബരിമല യുവതീപ്രവേശനം പിഎസ്‍സി ചോദ്യമായി

Posted by - Apr 6, 2019, 03:40 pm IST 0
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന ചോദ്യം ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടാൽ മാത്രം പരിശോധിക്കുമെന്ന് പിഎസ്‍സി ചെയർമാൻ എംകെ സക്കീർ. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും…

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു

Posted by - Mar 9, 2018, 01:22 pm IST 0
ജനറൽ മാനേജർ വെടിയേറ്റു മരിച്ചു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ്…

വേനൽമഴ ഏപ്രിൽ പകുതിയോടെ; സംസ്ഥാനത്ത് റെക്കോർഡ് താപനില

Posted by - Apr 1, 2019, 03:10 pm IST 0
കൊച്ചി: ഏപ്രിൽ മാസം പകുതിയോടെ സംസ്ഥാനത്ത് വേനൽമഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മൂന്ന് ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ.  അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന്…

മുത്തലാഖ് ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Posted by - Jan 1, 2019, 11:03 am IST 0
ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബില്‍ സെലക്‌ട്കമ്മിറ്റിയ്ക്ക് വിടാന്‍ അനുവദിക്കില്ല. അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. മുത്തലാഖ്…

Leave a comment