സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

82 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ജാ​ഗ്രതാ നിര്‍ദേശം. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്ത് നേടി തീവ്രന്യൂനമര്‍ദ്ദമായി മാറിയതായി ഇന്നലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് 960 കി.മീ വടക്ക് പടിഞ്ഞാറും, ഒമാനിലെ സലാലയ്ക്ക് 1336 കിമീ കിഴക്കുമായാണ് ന്യൂനമര്‍ദ്ദം ഉള്ളത്. തിങ്കളാഴ്ച്ച രാവിലെ എട്ട് മണിയോടെ ഇത് അതിതീവ്രന്യൂനമര്‍ദ്ദമായും ചുഴലിക്കാറ്റായും മാറും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.

Related Post

യൂസഫലിയോട് തന്റെ ആഗ്രഹമറിയിച്ച് മുഖ്യമന്ത്രി 

Posted by - Apr 29, 2018, 10:00 am IST 0
കൊച്ചി: ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ ആഗ്രഹം പ്രമുഖ വ്യവസായിയായ എം.എ യൂസഫലിക്കു മുമ്പാകെ അറിയിച്ചത്. ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും…

മുംബൈ യിലെ പ്രശസ്ത അവതാരിക സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ നിര്യാതനായി 

Posted by - Mar 10, 2020, 12:58 pm IST 0
മുംബൈ യിലെ കല സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന നർത്തകിയും  അവതാരികയുമായ സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ ഇന്നലെ (9-03-2020) രാത്രിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച്…

ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു

Posted by - Dec 11, 2018, 09:31 pm IST 0
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു. പ്രൊജക്ടര്‍ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവിടത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രൊജക്ടര്‍…

സംസ്ഥാനത്ത്‌ നാളെ ശക്തമായ കാറ്റിന്‌ സാധ്യത

Posted by - Nov 15, 2018, 08:44 pm IST 0
തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40…

വേ​ണു​ഗോ​പാ​ല​ന്‍ നാ​യര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി

Posted by - Dec 13, 2018, 09:31 pm IST 0
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​നു സ​മീ​പം പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍. പേ​രൂ​ര്‍​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ…

Leave a comment