തിത്‌ലി ഒഡിഷ തീരത്തെത്തി

186 0

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ചുഴലിക്കാറ്റ് ബാധിക്കാന്‍ സാദ്ധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. മുന്നൂറോളം മോട്ടോര്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ന്‍ല്‍കി. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ അടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
 

Related Post

ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ യുവതിയെ ജീവനോടെ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ഉണ്ടായതിങ്ങനെ

Posted by - Jul 3, 2018, 06:58 am IST 0
ജോഹന്നാസ്ബര്‍ഗ് : കാറപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ ജീവനോടെ കണ്ടെത്തി. ജൂണ്‍ 24ന് ജോഹന്നാസ്ബര്‍ഗിനടുത്തുള്ള കാര്‍ലിടന്‍വില്ലെ പ്രവിശ്യയില്‍ നടന്ന അതിഭയങ്കരമായ കാര്‍ അപകടത്തില്‍…

നാ​ന്‍​സി പെ​ലോ​സി സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

Posted by - Jan 4, 2019, 10:44 am IST 0
വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ല്‍ പു​തി​യ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി മു​തി​ര്‍​ന്ന ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി നാ​ന്‍​സി പെ​ലോ​സി(78) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2007ലും ​സ്പീ​ക്ക​ര്‍ പ​ദ​വി​യി​ലെ​ത്തി​യി​ട്ടു​ള്ള നാ​ന്‍​സി ഈ ​പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ​വ​നി​ത കൂ​ടി​യാ​ണ്.…

ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം

Posted by - May 31, 2018, 08:38 am IST 0
ഗാസാസിറ്റി: ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിനു നേരെ ഹമാസ് തുടര്‍ച്ചയായി നടത്തിയ റോക്കറ്റ്,…

പട്ടാള അട്ടിമറി: മ്യാന്‍മറില്‍ ജനം തെരുവില്‍; വെടിവയ്പ്പില്‍ 18 മരണം  

Posted by - Mar 1, 2021, 10:47 am IST 0
യങ്കൂണ്‍: അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ച മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരേ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 18 മരണം. യങ്കൂണ്‍, ദാവേയ്, മന്‍ഡാലേ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ…

മോസ്‌കോയില്‍ വിമാനത്തിനു തീപിടിച്ച് 41 മരണം; അപകടം ഇടിമിന്നലേറ്റെന്ന് സൂചന  

Posted by - May 6, 2019, 10:12 am IST 0
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിന് തീപിടിച്ച് 41 മരണം.പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍…

Leave a comment