ന്യൂഡല്‍ഹി: മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന ആവശ്യവും ജസ്റ്റിസ് എ.കെ സിക്രി അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ജുഡിഷ്യറിക്ക് അപകീര്‍ത്തികരമെന്ന് തോന്നുന്നുവെങ്കില്‍ മാപ്പ് പറയുന്നതായി ഇന്നലെ ജേക്കബ് തോമസ് കോടതിയെ അറിയിക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജേക്കബ് തോമസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. തുടര്‍ന്ന് വിശദാംശങ്ങളിലേക്ക് പോകാതെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് കേന്ദ്രവിജിലന്‍സ് കമ്മിഷണര്‍ക്ക് അയച്ച പരാതിയാണ് കോടതിയലക്ഷ്യ നടപടിക്ക് വഴിവെച്ചത്.