ദില്ലി മുന്‍ മുഖ്യമന്ത്രി അന്തരിച്ചു

254 0

ദില്ലി: ദില്ലി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന( 82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. പനിയും അണുബാധയും മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. 

1993-1996 കാലയളവിൽ ദില്ലി മുഖ്യമന്ത്രിയായിരുന്നു. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ ഭരണകാലത്ത് ടൂറിസം മന്ത്രിയായിരുന്നു. രാജ് ഖുറാനയാണ് ഭാര്യ. മൂന്ന് മക്കളിൽ മൂത്ത മകൻ വിമല്‍ ഖുറാന (55) കഴിഞ്ഞമാസം ഹൃദയാഘാതം മൂലം മരിച്ചു.

Related Post

കനത്ത മഴ: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

Posted by - Jun 30, 2018, 02:25 pm IST 0
ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മു കാശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.…

തമിഴ് നാട്ടിൽ കുഴൽകിണറിൽ വീണ കുഞ്ഞ് മരിച്ചു 

Posted by - Oct 29, 2019, 10:15 am IST 0
തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ സുജിത് വിൽ‌സൺ എന്ന കുട്ടി  മരിച്ചു. രണ്ടരവയസ്സുകാരന്‍ സുജിത് വിത്സണാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് കുഴല്‍കിണറില്‍ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള…

നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു

Posted by - Jan 21, 2020, 03:29 pm IST 0
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ റിസോര്‍ട്ടിലെ മുറിയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. തണുപ്പില്‍ നിന്നു രക്ഷനെടാന്‍ റൂമിലെ ഗ്യാസ് ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണം.…

സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോദിയും അമിത്ഷായും അദ്വാനിയെ സന്ദര്‍ശിച്ചു  

Posted by - May 24, 2019, 07:22 pm IST 0
ഡല്‍ഹി: വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍…

ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചു

Posted by - Oct 5, 2019, 10:35 pm IST 0
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തിന് ഗോവെർണോറുടെ അനുമതി ലഭിച്ചു.…

Leave a comment