യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

148 0

കോഴിക്കോട്: യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനൊരുങ്ങി സുരേഷ് ഗോപി എംപി. ഇതിനായി ശബരിമലയുടെ പൂങ്കാവിനടുത്ത് സ്ഥലം സംഘടിപ്പിക്കും. ഈ കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സ്ഥലം ആവശ്യപ്പെടും. രണ്ട് പേരില്‍ നിന്നും കിട്ടിയിട്ടില്ലെങ്കില്‍ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.ഈ വര്‍ഷം തന്നെ ക്ഷേത്രത്തിനായി സ്ഥലം കണ്ടെത്തും. 

ആ ക്ഷേത്രിത്തില്‍ പൂജ നടത്താനായി പൂജാരി വേണോ പൂജാരിണി വേണോ എന്ന കാര്യത്തില്‍ തന്ത്രി മുഖ്യനുമായി ആലോചിച്ചിച്ച്‌ തീരുമാനമെടുക്കും. ശബരിമലയെ സംബന്ധിച്ച്‌ ദൈവഹിതത്തിന് വേണ്ടി നിലനില്‍ക്കുന്ന സമൂഹത്തിന് യാതൊരു പോറല്‍ പോലും ഏല്‍ക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

Related Post

വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Posted by - Dec 14, 2018, 09:14 am IST 0
തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ്…

ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

Posted by - Oct 23, 2018, 06:50 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് ഇന്ന് യോഗം അന്തിമ രൂപം നല്‍കും.  നിലവില്‍…

സി.ഐ.ടി.യു. നേതാവ് ഇ. കാസിം  കുഴഞ്ഞുവീണ് മരിച്ചു

Posted by - Jun 9, 2018, 03:17 pm IST 0
കൊല്ലം: സി.ഐ.ടി.യു. നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സി.ഐ.ടി.യു.) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് ഇ.…

റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബി.എസ്. യെദ്യൂരപ്പ

Posted by - Jan 19, 2019, 10:23 am IST 0
ബംഗളൂരു: ഗുരുഗ്രാമില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ. തിങ്കളാഴ്ചയായിരുന്നു എംഎല്‍എമാരെ ബിജെപി ഹരിയാനയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച…

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

Posted by - May 30, 2018, 10:30 am IST 0
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം…

Leave a comment