തിരുവനന്തപുരം: 2018ലെ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് ഈ പുരസ്‌ക്കാരമെന്ന് കേരള സര്‍വകലാശാല പത്രകുറിപ്പിലൂടെ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
കേരള സര്‍വകലാശാലയിലാണ് ഒ.എന്‍.വി പഠിക്കുകയും അദ്ധ്യാപകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനായി നടത്തുന്ന ഒരു സ്മൃതിപൂജയാണ് ഈ പുരസ്‌കാരം. നവംബര്‍ 1നാണ് പുരസ്‌കാരം സമര്‍പ്പണം സംഘടിപ്പിച്ചിരിക്കുന്നത്. ഡോ.ബി.വി ശശികുമാര്‍, ഡോ.എസ്. നസീബ്, ഡോ.ജി പത്മറാവു, ഡോ.സി. ആര്‍ പ്രസാദ് എന്നീ സര്‍വകലാശാല അധ്യാപകരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി സുഗതകുമാരിയെ തിരഞ്ഞെടുത്തത്.