തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്നുവന്ന വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറി ക്രമക്കേട് പുറത്തുകൊണ്ടുവന്നതിനുള്ള പ്രതികാര നടപടിയായാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയതിന് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല നെട്ടുകാല്‍ത്തേരി ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് നിയമവകുപ്പിന്റെയും ജയില്‍ ഡി.ജി.പിയുടെയും എതിര്‍പ്പ് മറികടന്ന് കൈമാറിയെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ അനൂപ് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന അനുവാദം നല്‍കുകയായിരുന്നു.