വാഷിംഗ്ടണ്‍: സൗരയൂഥത്തിന് പുറത്തുള്ള ആയിരക്കണക്കിന് ഗ്രഹങ്ങളെ തിരിച്ചറിയാന്‍ സഹായിച്ച നാസയുടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി പ്രവര്‍ത്തനം നിര്‍ത്തി. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കെപ്ലറിനെ സ്ലീപ് മോഡില്‍ പ്രവേശിപ്പിച്ചതായി നാസ അറിയിച്ചു.
ഇതുവരെയായി 2326 ഗ്രഹസമാനവസ്തുക്കളെ കെപ്ലര്‍ ദൂരദര്‍ശിനി കണ്ടെത്തിയിട്ടുണ്ട്. 2009ലാണ് നാസ കെപ്ലര്‍ വിക്ഷേപിച്ചത്. ഇന്ധനം തീര്‍ന്നതോടെ ഗ്രഹവേട്ട തുടരാനോ വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചുകൊടുക്കാനോ ദൂരദര്‍ശിനിക്ക് കഴിയില്ലെന്ന് നാസ അറിയിച്ചു.