ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു . കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയുമാണ് കുറവു വന്നത്. കേരളത്തില്‍ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 17 ന് എറണാകുളം ജില്ലയിലെ കാക്കനാട്ട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.78 രൂപയുമായിരുന്നു വില. ഇന്നലെ വില യഥാക്രമം 80.74 രൂപയും 77.15 രൂപയും.
Related Post
ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം. സംഭവത്തില്‍ പത്തുവയസുകാരനായ ആരിഫ് അഹമ്മദ് ദാറിന് പരിക്കേറ്റു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സുരക്ഷാ അവലോകനം: ജനറൽ ബിപിൻ റാവത് ജമ്മു കശ്മീരിൽ
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായി ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് ഇന്ന് ശ്രീനഗർ സന്ദർശിക്കും. ജനറൽ റാവത്ത് സന്ദർശന വേളയിൽ താഴ്വരയിലെ സുരക്ഷാ…
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ
തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി…
മോദിക്കും അമിത്ഷാക്കും ഇന്ത്യയെ പറ്റി മഹത്തരമായ കാഴ്ചപ്പാട്-രത്തന്‍ ടാറ്റ
ഗാന്ധിനഗര്‍: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇന്ത്യയെക്കുറിച്ച് അതി മഹത്തായ കാഴ്ചപ്പാടാണുള്ളതെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഗാന്ധി നഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്റെ ശിലാസ്ഥാപന ചടങ്ങില്‍…
ഒക്ടോബർ 2 മുതൽ എയർ ഇന്ത്യ സിംഗിൾ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചു
പ്ലാസ്റ്റിക് ഉൽപന്നങ്ങളായ ബാഗുകൾ, കപ്പുകൾ,എന്നിവയ്ക്ക് എയർ ഇന്ത്യ എല്ലാ വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. എയർ ഇന്ത്യയിലും കുറഞ്ഞ ചെലവിലുള്ള സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസിലും പ്ലാസ്റ്റിക്…