തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കാനാവില്ലെന്ന മുന്‍ നിലപാടില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിയുന്നതായി സൂചന. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് സ്ത്രീപ്രവേശനം സംബന്ധിച്ച പുന: പരിശോധാനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കുന്നത്. റിട്ട് ഹര്‍ജികളും പുന: പരിശോധനാ ഹര്‍ജികളും പരിഗണിക്കുമ്ബോള്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കാനാണ് ബോര്‍ഡിന്റെ നീക്കം.