സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററില്‍ 

250 0

ചെന്നൈ: സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററിലെത്തി. വിവാദ രംഗങ്ങള്‍ തിരുത്തിയ ചിത്രമാണ് വീണ്ടും സെന്‍സര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ സര്‍ക്കാര്‍ ആദ്യ ദിവസം മുതലേ വിവാദങ്ങളില്‍ പെട്ടിരുന്നു. തമിഴ് നാട്ടിലെ ഭരണപ്പാര്‍ട്ടിയായ എഐഎഡിഎംകെയെ നേരിട്ട് ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ പറഞ്ഞിരുന്നു. കോമളവല്ലി എന്നത് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു. കൂടാതെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, സംസ്ഥാനം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിലേക്കിടുന്ന രംഗവും എടുത്ത് മാറ്റുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
 

Related Post

സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ സെ​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​ട​ന്‍ അന്തരിച്ചു

Posted by - Sep 12, 2018, 08:06 am IST 0
തൃ​ശൂ​ര്‍: സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ സെ​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​ട​ന്‍ മ​രി​ച്ചു. കു​ഞ്ഞു​മു​ഹ​മ്മ​ദ് (കു​ഞ്ഞി​ക്ക- 68) ആ​ണ് മ​രി​ച്ച​ത്. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ "​ഞാ​ന്‍ പ്ര​കാ​ശ​ന്‍' എ​ന്ന സി​നി​മ​യു​ടെ…

പബ്ജി ഗെയിം നിരോധിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടന

Posted by - Jan 17, 2019, 08:32 am IST 0
പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീരില്‍ വിദ്യാര്‍ത്ഥി സംഘടന രംഗത്ത്. യുവാക്കളുടെ ഹരമായി മാറിയ പബ്ജി ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടിരിക്കുകയാണെന്നും ഗെയിം ഉടന്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട്…

വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച്  അന്യന്റെ സ്റ്റണ്ട് മാസ്റ്റര്‍

Posted by - May 16, 2018, 11:51 am IST 0
പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ പീറ്റര്‍ ഹെയിന്‍ ആയിരുന്നു അന്യന്റെ സ്റ്റണ്ട് മാസ്റ്റര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ഒരു സംഭവം തുറന്നു…

വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ്

Posted by - Nov 6, 2018, 09:19 pm IST 0
കൊച്ചി: സിനിമ ചിത്രീകരണത്തിനായി ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്…

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ

Posted by - Mar 29, 2018, 09:24 am IST 0
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ. സക്കറിയ സംവിധാനം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം രാഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ…

Leave a comment