എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

43 0

കൊല്ലം: കൊട്ടാരക്കര പൊലീക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശനിയാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. ആക്രമണത്തില്‍ കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം തകര്‍ന്ന നിലയിലാണ്.

വെള്ളിയാഴ്‌ച രാത്രി വൈകിയും ഇവിടെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇവര്‍ മന്ദിരത്തില്‍ നിന്നും മടങ്ങിയ ശേഷമാണ് അ‌ജ്ഞാത സംഘത്തിന്റെ ആക്രമണം അരങ്ങേറിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പൊലീസിലും കരയോഗം ഭാരവാഹികളെയും അറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്‌ദ്ധരുടെ സഹായത്തോടെ പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Related Post

ശബരിമല യുവതീ പ്രവേശനം :കോണ്‍ഗ്രസ് പുനഃപരിശോധനാ ഹര്‍ജി നല്‍കി

Posted by - Oct 24, 2018, 07:51 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കോണ്‍ഗ്രസിന് വേണ്ടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.…

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച്‌ വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു

Posted by - Dec 17, 2018, 09:30 am IST 0
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച്‌ വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു. നാ​ലു​വ​യ​സ്സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ ശ​നി​യാ​ഴ്​​ച മൂ​ന്നു​പേ​രാ​ണ്​ രോ​ഗം ബാ​ധി​ച്ച്‌​ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജ്​ കൃ​ഷ്​​ണ​ന്‍ (നാ​ല്),…

ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു

Posted by - Jul 9, 2018, 07:51 am IST 0
കാസര്‍കോട്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കര്‍ണാടക സ്വദേശികളായ ജീപ്പ് യാത്രക്കാരാണ്. കര്‍ണാടക ഭാഗത്തു നിന്ന് വന്ന ലോറി ജീപ്പുമായി…

ശബരിമല യുവതീപ്രവേശനം പിഎസ്‍സി ചോദ്യമായി

Posted by - Apr 6, 2019, 03:40 pm IST 0
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന ചോദ്യം ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടാൽ മാത്രം പരിശോധിക്കുമെന്ന് പിഎസ്‍സി ചെയർമാൻ എംകെ സക്കീർ. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും…

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

Posted by - Apr 24, 2018, 09:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയിൽ വീണ്ടും  വർദ്ധനവ്. പെട്രോള്‍ വിലയില്‍ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയാണ്…

Leave a comment