കോഴിക്കോട്: ശബരിമല ദര്‍ശനത്തിനു പോകുന്നവര്‍ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദ്ദേശം ബിജെപി ലംഘിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്.
ഇത്തരം ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ല. മണ്ഡലമാസ പൂജകള്‍ക്കായി നട തുറക്കുന്പോള്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന് തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേട്ടുകേള്‍വിയില്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്ന പിണറായി വിജയന് വിശ്വാസികള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടെയും കടമയാണെന്നും രമേശ് പറഞ്ഞു.