നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

123 0

ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു ലക്ഷ്മി.  

ആകാശവാണിയില്‍ ജോലി നോക്കുന്നതിനിടെയാണ് അവര്‍ സിനിമയിലേക്കെത്തിയത്. 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. എംടിയുടെ തിരക്കഥയില്‍ ഹരഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

മധുമോഹന്‍റെ സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി.  സീരിയലിനും നാടകത്തിനും ഒപ്പം തമിഴ് മലയാളം കന്നട ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലും അവര്‍ വേഷമിട്ടു. ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളുടെ പേരില്‍ ചികിത്സയിലായിരുന്നു ലക്ഷ്മി. സംസ്കാരം ഇന്ന് വൈകിട്ട് ചെന്നൈ ബസന്ത് നഗറില്‍ നടക്കും.
 

Related Post

നടന്‍ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു

Posted by - Nov 25, 2018, 07:37 am IST 0
ബം​ഗ​ളൂ​രു: ന​ട​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തമായിരുന്നു മരണ കാരണം. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍​നി​ന്ന് മൂ​ന്ന് ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്നു. ന​ടി സു​മ​ല​ത​യാ​ണ് ഭാ​ര്യ.

ട്രൂ ഇന്ത്യൻ മറുനാടൻ പ്രതിഭാ സംഗമം തിരുവനന്തപുരത്ത്  മറുനാടൻ മലയാളി പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും

Posted by - Mar 3, 2020, 11:05 am IST 0
ഡോംബിവില്ലി : സാംസ്ക്കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മറുനാടൻ മലയാളി പ്രതിഭകളെ മലയാളികൾക്കും കേരളത്തിലെ…

പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന്

Posted by - Apr 1, 2018, 09:26 am IST 0
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പിടി നല്ല ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ, അങ്കിൾ, ഒരു കുട്ടനാടൻ ബ്ലോഗ്,…

നടി മേഘ്‌നാ രാജ് വിവാഹിതയായി 

Posted by - Apr 30, 2018, 11:05 am IST 0
ബാംഗലൂരു: നടി മേഘ്‌നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം…

മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം.

Posted by - Apr 6, 2018, 06:06 am IST 0
മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആകുന്ന  നാന്നൂറാമത്തെ ചിത്രം…

Leave a comment