മുംബൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സുപ്രീംകോടതി വിധി ലംഘിച്ച് പടക്കം പൊട്ടിച്ച നൂറ് പേര്‍ക്കെതിരെ മുംബൈയില്‍ കേസ്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് സുപ്രീകോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതു ലംഘിച്ചവര്‍ക്കെതിരെയാണ് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
രാത്രി എട്ട് മുതല്‍ പത്ത് വരെ പടക്കം പൊട്ടിക്കാനാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. ഇത് ലംഘിച്ചവര്‍ക്കെതിരെയാണ് കേസ്. നവംബര്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ള കണക്കാണിതെന്നും മുംബൈ പോലീസ് വക്താവ് പറഞ്ഞു. അതേസമയം 2,500 കിലോ അനധികൃത പടക്കങ്ങളാണ് ഡല്‍ഹിയില്‍നിന്നും പോലീസ് ദീപാവലിയോട് അനുബന്ധിച്ച് പിടിച്ചെടുത്തത്.