കൊച്ചി: പ്രതിഷേധം കനക്കുന്നതിനിടെ എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഒരുതരത്തിലും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയതോടെ ഓണ്‍ലൈന്‍ ടാക്‌സി വരുത്തി ഇവരെ അടുത്തുള്ള ഹോട്ടലിലേക്കെങ്കിലും മാറ്റാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാനാവില്ലെന്ന് വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി ജീവനക്കാര്‍ അറിയിച്ചിരുന്നു.