ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും

61 0

കോഴിക്കോട്:  ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.രാജ്യത്തിനു തന്നെ മാതൃകയായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ കോര്‍പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്കു മുന്‍വശത്തായി അഞ്ചു കോടി രുപ ചെലവഴിച്ച്‌ അഞ്ചു നിലയില്‍ മഹിളാ മാള്‍ നിര്‍മിച്ചിരിക്കുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിക്കുന്ന സാധന സാമഗ്രികളും യൂണിറ്റ് സംരംഭങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരികയെന്ന ആശയത്തിന്റെ ഭാഗമായാണ് മഹിളാ മാള്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം പൊതു സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സ്ഥാപനങ്ങളും ഇവിടെയുണ്ട്. മാനേജര്‍ മുതല്‍ സര്‍വീസും ശുചീകരണവും സുരക്ഷ ഒരുക്കലും വരെയുള്ള മുഴുവന്‍ ജോലികളും പരിശീലനം ലഭിച്ച സ്ത്രീകള്‍ ചെയ്യും. നിലവില്‍ നാട്ടിലുള്ള ഏത് മാളിനോടും കിടപിടിക്കുന്ന മഹിളാ മാളില്‍ സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം പൊതുസമൂഹത്തെ ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങളുമുണ്ട്.

സ്ത്രീകള്‍ക്കായി സ്പാ, ബ്യൂട്ടി പാര്‍ലര്‍, ഫാന്‍സി ഐറ്റങ്ങളുടെ വിപുലമായ ശേഖരം, ഡിസൈനര്‍ വസ്ത്രങ്ങളുടെ ഷോറൂമുകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റായ മിനി കിച്ചണ്‍ മാര്‍ട്ട്, മൈക്രോ ബസാര്‍, ഫാമിലി കൗണ്‍സലിങ് സെന്റര്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് സെന്റര്‍, യോഗാ സെന്റര്‍,വനിതാ ബാങ്ക്, കണ്‍സ്ട്രക്ഷന്‍ കമ്ബനി, ജൈവ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും സ്റ്റാള്‍, കുട്ടികള്‍ക്കായി കളി സ്ഥലം, കാര്‍ വാഷിങ് സെന്റര്‍, ജിഎസ്ടി സെന്റര്‍ തുടങ്ങി എഴുപത്തി ഒമ്ബത് സ്ഥാപനങ്ങളാണ് മഹിളാ മാളിലുള്ളത്.

രാത്രി പത്തു വരെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസ് സെന്ററും ഇവിടെയുണ്ടാകും. കോര്‍പറേഷനില്‍നിന്നും സര്‍ക്കാരില്‍നിന്നും ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളെല്ലാം രാത്രി പത്തുവരെ ഇവിടെനിന്നു ലഭ്യമാക്കാനാകും.രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മഹിളാ മാളിന്റെ പ്രവൃത്തി സമയം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11 വരെ മാള്‍ പ്രവര്‍ത്തിക്കും.കെ. ബീന പ്രസിഡന്റും കെ. വിജയ സെക്രട്ടറിയുമായ പത്തംഗ വനിതാ ഗ്രൂപ്പാണ് മഹിളാ മാളിനു ചുക്കാന്‍ പിടിക്കുന്നത്.f

Related Post

കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

Posted by - Jul 20, 2018, 09:54 am IST 0
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ…

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

Posted by - Oct 2, 2018, 06:11 am IST 0
തിരുവനന്തപുരം : കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം…

ശബരിമല ദര്‍ശനത്തിന് പോകുന്നുവെന്ന് സംശയിച്ച്‌ പൊന്‍കുന്നത്ത് ആന്ധ്രാ സ്വദേശിനിയെ തടഞ്ഞു

Posted by - Nov 21, 2018, 09:00 pm IST 0
കോട്ടയം: ശബരിമല ദര്‍ശനത്തിന് പോകുന്നുവെന്ന് സംശയിച്ച്‌ ആന്ധ്രാ സ്വദേശിനിയെ കോട്ടയം പൊന്‍കുന്നത്ത് വച്ച്‌ തടഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘമാണ് യുവതി സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.…

ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല; നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

Posted by - Nov 19, 2018, 02:04 pm IST 0
ശബരിമല: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച്‌ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍…

കുപ്പിവെള്ളത്തിന് വില കുറയും

Posted by - Apr 30, 2018, 08:44 am IST 0
സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1…

Leave a comment