ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി

201 0

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. മ​രി​ച്ച​വ​രി​ല്‍ അ​ഞ്ച് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. നാ​ലു പേ​രെ ര​ക്ഷ​പെ​ടു​ത്തി. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ബ​സി​ല്‍ 35 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മാണ്ഡ്യയില്‍ നിന്നും പാണ്ഡവപുരയിലേക്കു പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബെംഗളൂരു- മൈസൂരു പാതയിലെ കനാലിലേക്ക് ബസ് മറിയുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചക്കാണ് അപകടം നടന്നത്.

കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്. സ​മീ​പ​ത്തെ കൃ​ഷി​സ്ഥ​ല​ത്തെ പ​ണി​ക്കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

Related Post

കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 21, 2018, 11:52 am IST 0
കവിയൂര്‍: വെള്ളകെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവല്ലക്ക് സമീപം കവിയൂരില്‍ വെള്ളകെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടൂര്‍ പുത്തന്‍വളപ്പില്‍ ബിന്നി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാര്‍ഥിയായ ബെന്നിയെ പാടത്തെ വെള്ളക്കെട്ടില്‍…

ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം

Posted by - Nov 21, 2018, 07:37 pm IST 0
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നത്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.സാമൂഹ്യ, സാംസ്‌കാരിക,…

കേരളത്തിൽ ഇന്നുമുതൽ പഴകച്ചവടം നിർത്തിവയ്ക്കും

Posted by - Mar 27, 2020, 04:26 pm IST 0
കൊച്ചി∙ സംസ്ഥാനത്ത്  ഇന്നു മുതൽ പഴക്കച്ചവടം നിർത്തിവയ്ക്കാൻ ഓൾ കേരള ഫ്രൂട്സ് മർച്ചന്റ്സ് അസോസിയേഷൻ  തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കു വാഹനങ്ങൾക്കു കേരളത്തിലെത്താൻ തടസ്സങ്ങൾ നേരിടുന്നതിനാലും സാമൂഹിക…

രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി

Posted by - Feb 29, 2020, 10:02 am IST 0
ന്യൂദല്‍ഹി : രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. ജെഎന്‍യു യുണിവേഴ്‌സിറ്റിയില്‍ നടന്ന  പ്രതിഷേധ പ്രകടനങ്ങളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന്റെ…

ചരിത്ര സ്മാരകമായ ചെങ്കോട്ട തീറെഴുതി നൽകിയിട്ടില്ല: കണ്ണന്താനം

Posted by - Apr 29, 2018, 01:45 pm IST 0
ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കിയെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍…

Leave a comment