കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരേ വീണ്ടും സര്‍ക്കാര്‍. ചാരക്കേസില്‍ നന്പി നാരായണനെ കുടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചതായി പരാതിയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സെന്‍കുമാര്‍ അന്വേഷണത്തിന് അനുമതി വാങ്ങിയതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം.