ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

113 0

തിരുവനന്തപുരം : ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപിവഴി തടയല്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും.

Related Post

മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി

Posted by - Dec 26, 2018, 09:14 pm IST 0
മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആറന്‍മുളയില്‍ നിന്നാണ് തങ്കഅങ്കി സന്നിധാനത്തേക്ക്…

ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു 

Posted by - Dec 29, 2018, 03:20 pm IST 0
കണ്ണൂര്‍: പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു അറിയിച്ചു. പോലീസ് സുരക്ഷ നല്‍കുമെന്നും നേരത്തേ പറഞ്ഞിരുന്നുവെങ്കിലും അവര്‍ വാക്കു മാറുകായിരുന്നുവെന്നും ഇനി സര്‍ക്കാരും…

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

Posted by - Apr 24, 2018, 09:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയിൽ വീണ്ടും  വർദ്ധനവ്. പെട്രോള്‍ വിലയില്‍ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയാണ്…

ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Posted by - Oct 29, 2018, 09:37 pm IST 0
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ച പോ​ലീ​സു​കാര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് കു​റ്റ​ക്കാ​രാ​യ…

Leave a comment