ചെങ്ങന്നൂര്‍: ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
യാതൊരു ആവശ്യങ്ങളുമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ഉദ്ദേശ്യം. അവര്‍ ചെന്നുപെട്ട വൈതരണിയില്‍ കിടന്ന് കൈകാലിട്ടടിക്കുകയാണ്. ഇന്ന് ബിജെപി നടത്തുന്ന പ്രതിഷേധത്തിന് അടിസ്ഥാനമില്ല. ശബരിമലയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞതാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തോട് പറയുന്നത് അവര്‍ മറ്റ് വഴികളില്ലാത്തത് കൊണ്ട് അനുസരിക്കുന്നതാണെന്നും കടകംപള്ളി പറഞ്ഞു.
സുരേന്ദ്രന്‍ വിചാരിക്കുന്നത് സുരേന്ദ്രനെ അറസ്റ്റ് ചെയ്യില്ലെന്നാണോ. നമ്മള്‍ ഒരു വഴിതടയല്‍ സമരത്തിന് പോയാല്‍ പോലും കേസുണ്ടാകും. അതിന്റെ പേരില്‍ വാറണ്ട് വന്നെന്നിരിക്കും. അത് മനസ്സിലാക്കാനുള്ള ബുദ്ധി സുരേന്ദ്രനോ ബിജെപിക്കോ ഇല്ലെന്ന് താന്‍ കരുതുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.