തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അതേസമയം, നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച് ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ജലീന്റെ വിഷയം അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയമാണെന്നും ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ലെന്നും സര്‍ക്കാറിന് സാമ്ബത്തിക ബാധ്യതയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ബന്ധുനിയമന വിവാദത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് തന്നെയാണ് കെ.ടി ജലീല്‍ ആവര്‍ത്തിക്കുന്നത്. പ്രവര്‍ത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്നും 12 വര്‍ഷമായി സഭയിലുള്ള താന്‍ തെറ്റായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും തെറ്റ് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.