കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി

140 0

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി. ഇന്ന് ആകെ 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ചലച്ചിത്രോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കൈരളി തീയേറ്ററിലും ടാഗോറിലും രാവിലെ ഒമ്ബതിന് യഥാക്രമം ജംപ്മാനോടും എ ഫാമിലി ടൂറോടും കൂടിയാണ് പ്രദര്‍ശനം തുടങ്ങിയത്.

റഷ്യന്‍ സംവിധായകന്‍ ദ്വോര്‍ദോവ്സ്‌കിയുടെതാണ് ജംപ്മാന്‍. യിങ് ലിയാംഗ് ആണ് എ ഫാമിലി ടൂര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് അറ്റ് അകികോസ്, സ്‌ക്ര്യൂഡ്രൈവര്‍, ദ മാന്‍ ഹു ബോട്ട് ദ മൂണ്‍, വര്‍ക്കിങ് വുമണ്‍, സുലൈമാന്‍ മൗണ്ടൈന്‍, ദ ലോര്‍ഡ്, ഡൈ ടുമാറോ, പില്‍ഗ്രിമേജ് എന്നിവയാണ് രാവിലെ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.

വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് സ്പാനിഷ് സൈക്കോ ത്രില്ലര്‍ എവെരിബഡി നോസ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇറാന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

Related Post

മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 31, 2018, 03:42 pm IST 0
മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി. മലയാളത്തിന്റെ യുവതാരം അജു വർഗീസും മകനും ഒരുമിച്ചുള്ളൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുസ്തകത്തിൽ ചിത്രരചന നടത്തുന്ന…

പബ്ജി ഗെയിം നിരോധിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടന

Posted by - Jan 17, 2019, 08:32 am IST 0
പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീരില്‍ വിദ്യാര്‍ത്ഥി സംഘടന രംഗത്ത്. യുവാക്കളുടെ ഹരമായി മാറിയ പബ്ജി ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടിരിക്കുകയാണെന്നും ഗെയിം ഉടന്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട്…

ടിക്ക് ടോക്ക് ആപ്പ് ഇന്ത്യയില്‍ നിരോധിച്ച് ഗൂഗിള്‍

Posted by - Apr 17, 2019, 11:04 am IST 0
ദില്ലി: ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍…

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted by - Sep 10, 2018, 07:14 pm IST 0
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ…

Leave a comment