തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘടന ചടങ്ങുകള്‍ നടന്നത്. കേരളത്തിന്റെ യശസ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ചലച്ചിത്രമേള വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്, പ്രേക്ഷക പങ്കാളിത്വം കൊണ്ടും ചലച്ചിത്രമേളയിലെ ചിത്രങ്ങളുടെ മികവ് കൊണ്ടും ലോകത്തിലെ തന്നെ മികച്ച മേള എന്ന പേര് ഐഎഫ്‌എഫ്കെ നേടിയിട്ടുണ്ട്. ചലച്ചിത്രമേള ഉദ്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക സിനിമയുടെ ആവിഷ്കാരവും, പ്രമേയവും സാങ്കേതികവിദ്യകളും കേരളത്തിന് പരിചയപ്പെടുന്നതിന് മേള ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖഭാഷണം നടത്തി. ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്തു. ബുദ്ധദേവദാസ് ഗുപ്ത സമീക്ഷ ഫെസ്റ്റിവല്‍ പതിപ്പ് നന്ദിതാ ദാസിന് നല്‍കി പ്രകാശനം ചെയ്തു.