ലക്നോ: കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബുലന്ദ്ഷഹറില്‍ വീണ്ടും പോലീസ് തലപ്പത്ത് അഴിച്ചുപണി. ബുലന്ദ്ഷഹര്‍ എഎസ്പിയായി ഞായറാഴ്ച മനീഷ് മിശ്രയെ നിയമിച്ചു. റൈസ് അക്തറിനു പകരമാണ് മനീഷിനെ എഎസ്പിയായി നിയമിച്ചത്. റൈസ് അക്തറിനെ ഉത്തര്‍പ്രദേശ് പോലീസ് സായുധ വിഭാഗമായ പ്രൊവിന്‍ഷല്‍ ആംഡ് കോണ്സ്റ്റാബുലറിയിലേക്ക് മാറ്റി.
ശനിയാഴ്ച ബുലന്ദ്ഷഹര്‍ സീനിയര്‍ പോലീസ് സുപ്രണ്ടിനെയും സ്ഥലംമാറ്റിയിരുന്നു. കൃഷ്ണ ബഹദൂര്‍ സിംഗിനെയാണ് സ്ഥലംമാറ്റിയത്. ലക്നോവിലേക്കാണ് കൃഷ്ണയെ മാറ്റിയിരിക്കുന്നത്. കൃഷ്ണയ്ക്കു പകരം സിതാപൂര്‍ എസ്പി പ്രഭാകര്‍ ചൗധരിയെ ബുലന്ദഷഹറില്‍ നിയമിച്ചു.
ബുലന്ദ്ഷഹര്‍ സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റിയിരുന്നു. പോലീസ് മേധാവി ഒ.പി. സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥരര്ക്കെതിരെ നടപടി സ്വീകരിച്ചത്.