ദുബായ്: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസിലെ പ്രതിയും ബ്രിട്ടീഷ് പൗരനുമായ ക്രിസ്റ്റ്യന്‍ മിഷേല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു സിബിഐ. അദ്ദേഹം ചോദ്യങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണെന്ന് സിബിഐ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ അറിയിച്ചു.
മിഷേലിനെ ഒമ്ബതു ദിവസം കൂടി റിമാന്‍ഡില്‍ വിട്ടുതരണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും കോടതി അഞ്ച് ദിവസത്തെ റിമാന്‍ഡാണ് അനുവദിച്ചത്. ഇതോടെ അഞ്ച് ദിവസം കൂടി സിബിഐക്ക് മിഷേലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കും. മിഷേല്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ പിന്‍വലിച്ച് വിശദമായ മറ്റൊരു ജാമ്യാപേക്ഷ നല്കി.