മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മല്യയുടെ സാമ്ബത്തിക തട്ടിപ്പില്‍ കഴ മ്ബുണ്ടെന്ന കോടതിയുടെ കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കെെമാറാന്‍ കോടതി ഉത്തരവിട്ടത്.
9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ യുഎഇ ഇന്ത്യയ്ക്ക് വിട്ടു നല്‍കിയതിന് പിന്നാലെയാണ് മല്യയെ വിട്ടുനല്‍കാനുള്ള ബ്രിട്ടീഷ് കോടതി ഉത്തരവെന്നത് ശ്രദ്ധേയമാണ്.